Latest News

കമ്പ്യൂട്ടര്‍ ബാബയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കമ്പ്യൂട്ടര്‍ ബാബയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
X

ഇന്‍ഡോര്‍: കമ്പ്യൂട്ടര്‍ ബാബയെന്ന നാംദേവ് ദാസ് ത്യാഗിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി വീണ്ടുംതള്ളി. അദ്ദേഹത്തെ നവംബര്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വാളുപയോഗിച്ച് ഒരാള ആക്രമിച്ച കേസിലാണ് കമ്പ്യൂട്ടര്‍ ബാബയെ അറസ്റ്റ് ചെയ്തത്. ആക്രമിക്കാനുപയോഗിച്ച വാള് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

എയറോഡ്രോം പോലിസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമത്തിനകത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നതായുള്ള സമീപവാസികളുടെ പരാതിയും പോലിസ് അന്വേഷിക്കുന്നുണ്ട്.

പ്രതിയുടെ കൈവശമുളള തോക്കിനെ കുറിച്ച് ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതി പ്രതിയെ ഒരു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

അതേസമയം മറ്റൊരു കേസില്‍ കമ്പ്യൂട്ടര്‍ ബാബക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രോസിക്യൂട്ടര്‍ അക്രം ഷെയ്ഖ് പറഞ്ഞു.

Next Story

RELATED STORIES

Share it