യുവതിയെ മര്ദ്ദിച്ചെന്ന പരാതി; എല്ദോസ് കുന്നപ്പിള്ളി എംഎല്എയ്ക്കെതിരേ കേസെടുത്തേക്കും
തിരുവനന്തപുരം: അധ്യാപികയെ മര്ദ്ദിച്ചെന്ന പരാതിയില് പെരുമ്പാവൂര് എംഎല്എ എല്ദോസ് കുന്നപ്പിള്ളിക്കെതിരേ പോലിസ് കേസെടുക്കാന് സാധ്യത. പരാതി നല്കിയ യുവതി ഇന്നലെ വഞ്ചിയൂര് സ്റ്റേഷനില് ഹാജരായിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂര് പോലസ് സ്റ്റേഷനില് പരാതി നല്കിയിരുന്നു. എംഎല്എക്കെതിരായ പരാതിയിലെ അന്വേഷണം നടക്കുന്ന കോവളം പോലിസ് സ്റ്റേഷനില് ഹാജരായ ശേഷമാണ് അധ്യാപിക വഞ്ചിയൂരിലെത്തിയത്. അധ്യാപിക ഇന്ന് പോലിസിന് വിശദമായ മൊഴി നല്കും. കോവളത്തുവച്ച്
എല്ദോസ് കുന്നപ്പിള്ളിക്കൊപ്പം ഒരുമിച്ച് കാറില് യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നാലെ എംഎല്എ മര്ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്ക്ക് പരാതി ലഭിച്ചത്. പരാതിയില് കോവളം സിഐയാണ് അന്വേഷണം നടത്തുന്നത്. എന്നാല്, അധ്യാപികയെ മര്ദ്ദിച്ചെന്ന ആരോപണം എല്ദോസ് കുന്നപ്പിള്ളി നിഷേധിച്ചു. താന് ആരേയും മര്ദ്ദിച്ചിട്ടില്ലെന്നും ആരോപണം നിയമപരമായി നേരിടുമെന്നുമായിരുന്നു എംഎല്എയുടെ പ്രതികരണം.
RELATED STORIES
നിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്ക്ക പട്ടികയില് 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്ഥികള്
17 Sep 2024 10:32 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്സര് സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMT