Latest News

എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

സ്ത്രീകള്‍ക്കെതിരായ നിരവധി ബലാല്‍സംഗ കേസുകളിലും കുറ്റകൃത്യങ്ങളിലും സര്‍ക്കാരിനെതിരേ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്

എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്. ആശുപത്രി വളപ്പിനുള്ളില്‍വച്ചാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം. ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. വെള്ളിയാഴ്ച രാത്രി 8.30 നാണ് സംഭവം. വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ കോളജ് ക്യാംപസില്‍ നിന്ന് ഒരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മകള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായതെന്ന് അമ്മ ആരോപിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ നിരവധി ബലാല്‍സംഗ കേസുകളിലും കുറ്റകൃത്യങ്ങളിലും സര്‍ക്കാരിനെതിരേ പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനിടെയാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.ജൂലൈയില്‍, കസ്ബയിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജ് കാമ്പസിനുള്ളില്‍ ഒരു നിയമ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായതിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായി.

കൊല്‍ക്കത്തയിലെ പ്രശസ്തമായ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ 26 വയസ്സുള്ള ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിനെതുടര്‍ന്നും വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. 2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കൊല്‍്ക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it