Latest News

കെ ടി ജലീലിനെതിരേ വിജിലന്‍സില്‍ പരാതി

കെ ടി ജലീലിനെതിരേ വിജിലന്‍സില്‍ പരാതി
X

തിരുവനന്തപുരം: കെ ടി ജലീലിനെതിരേ വിജിലന്‍സില്‍ പരാതി. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുനര്‍നിര്‍മാണ പദ്ധതിയില്‍ അഴിമതി ആരോപിച്ച് യുഡിഎഫാണ് പരാതി നല്‍കി. യുഡിഎഫ് മലപ്പുറം ജില്ല ചെയര്‍മാന്‍ പിടി അജയമോഹന്‍ ആണ് പരാതി നല്‍കിയത്.

പുനര്‍നിര്‍മാണ പദ്ധതിയില്‍ പൈലിംങ് ഷീറ്റിന് കനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ് പരാതി. എന്നാല്‍ പദ്ധതി ഉടന്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും കെ ടി ജലീല്‍ പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും ജലീല്‍ വ്യക്തമാക്കി.

അതേസമയം കെ ടി ജലീലിനെതിരെ പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം, മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാന്‍ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീല്‍ വന്നെന്നും അന്‍വര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീലെന്നും എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പി വി അന്‍വര്‍ വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

Next Story

RELATED STORIES

Share it