അവധി പ്രഖ്യാപനത്തിലെ വീഴ്ച;എറണാകുളം കലക്ടര്‍ രേണു രാജിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി
ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെ 8.25ഓടു കൂടിയാണ്
BY SNSH4 Aug 2022 9:23 AM GMT
X
SNSH4 Aug 2022 9:23 AM GMT
കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ എറണാകുളം കലക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി.ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി നല്‍കിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യായനം നഷ്ടമാക്കിയതായി പരാതിയില്‍ പറയുന്നു.
ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെ 8.25ഓടു കൂടിയാണ്.ഇതിനോടകം ഒട്ടുമിക്ക സ്കൂളുകളിലേയും കുട്ടികള്‍ സ്കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.
സാഹചര്യം നോക്കി അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും,അവധി പ്രഖ്യാപനത്തില്‍ എറണാകുളത്ത് ഉണ്ടായ വീഴ്ച പരിശോധിക്കുമെന്നും റവന്യു മന്ത്രി കെ രാജന് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT