പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; ഗുഡ്‌സ് ഓട്ടോറിക്ഷ ആക്രമിച്ചതായി പരാതി
കുറ്റിമാക്കല്‍ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 എ 8986 രജിസ്ട്രഷനിലുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

മാള: കൊച്ചുകടവ് ജങ്ഷനില്‍ പാര്‍ക്ക് ചെയ്ത ഗുഡ്‌സ് ഓട്ടോറിക്ഷ ആക്രമിച്ചതായി പരാതി. ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് ഇരിക്കാനായി ഒരുക്കിയ ഇരിപ്പിടം മറച്ച് വാഹനം പാര്‍ക്ക് ചെയ്‌തെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്. അടുത്തിടെയാണ് ഏതാനും പേര്‍ ഇവിടെ ഇരുപ്പ് തുടങ്ങിയത്.
കുറ്റിമാക്കല്‍ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 എ 8986 രജിസ്ട്രഷനിലുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. നേരത്തേ സൈഡ് ഗ്ലാസ് തകര്‍ത്ത സംഘം കഴിഞ്ഞ ദിവസം മരക്കഷ്ണത്തില്‍ ആണികള്‍ തറച്ച് ടയറില്‍ വെക്കുകയായിരുന്നു.
സംഭവത്തില്‍ മാള പോലിസില്‍ പരാതി നല്‍കി. ഗുഡ്‌സ് വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്ന കൊച്ചുകടവ് ജങ്ഷനിലെ ഇരിപ്പിടത്തിന്റെ മുമ്പില്‍ നിന്നും മാറ്റാത്തതിന്റെ പേരില്‍ വണ്ടി ആക്രമിക്കുകയും ടയറിന് അള്ളുവെക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്ഡിടിയു ആവശ്യപ്പെട്ടു. ഈ ലോക്‌ഡോണ്‍ കാലത്ത് ഉപജീവനത്തിനായി തൊഴിലാളികള്‍ നെട്ടോട്ടമോടുമ്പോള്‍ ഉപജീവനം തടസ്സപ്പെടുത്തുന്ന ഇത്തരം സാമൂഹികദ്രോഹികളെ തിരിച്ചറിഞ്ഞു ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും എസ്ഡിടിയു ആവശ്യപ്പെട്ടു.
RELATED STORIES
പെരുമ്പടപ്പില് വിവാഹത്തില് പങ്കെടുത്ത നിരവധി പേര്ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില് നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില് 23 കാരന് ഹൃദായാഘാതത്തെ തുടര്ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില് കാല്നടയാത്ര അപകടമുനമ്പില്
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്
18 Oct 2018 3:52 AM GMT