Latest News

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
X

പെരിന്തല്‍മണ്ണ: എസ്എഫ്‌ഐ 34 മത് സംസ്ഥാന സമ്മേളനം വിദ്യാര്‍ഥി റാലിയോടെ തുടക്കമായി. പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പൊതുസമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് റോഡില്‍ മനഴി സ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് റാലി ആരംഭിച്ചു. ഏരിയാ കമ്മിറ്റിയുടെ ബാനറിനുകീഴില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. തിറയും തെയ്യവും ഒപ്പനയും ഉള്‍പ്പെടെ കേരളീയ കലാരൂപങ്ങള്‍ റാലിയെ വര്‍ണാഭമാക്കി. ബാന്‍ഡ് വാദ്യങ്ങളും നിശ്ചലദൃശ്യങ്ങളും വിപ്ലവഗാനങ്ങളും വീഥികളില്‍ ആവേശം വിതറി. റാലി കടന്നുപോയ വഴികളില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ വന്‍ ജനാവലിയെത്തി.

അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറി ദീപ്ഷിത ജോയി, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ ദേവ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അന്‍വീര്‍, വി പി ശരത് പ്രസാദ്, ടി പി രഹ്‌ന സബീന, കെ പി ഐശ്വര്യ, ആദര്‍ശ് എം സജി എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.

26ന് വൈകിട്ട് അഞ്ചിന് നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനം 27 ന് സമാപിക്കും.






Next Story

RELATED STORIES

Share it