Latest News

മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നേതൃത്വം നല്‍കുന്നു: കെ പി എ മജീദ്

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജ് ഭീഷണിപ്പെടുത്തുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് ചോദിച്ചിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത് അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നേതൃത്വം നല്‍കുന്നു: കെ പി എ മജീദ്
X

കോഴിക്കോട്: രാജ്യം ഇന്നേവരെ കാണാത്ത വിധം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയ പ്രവര്‍ത്തനവും അഴിമതിയും കൊടികുത്തി വാഴുമ്പോള്‍ വാര്‍ത്തകള്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തരെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനും മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ ഇറങ്ങിപ്പുറപ്പെട്ടത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നു മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജ് ഭീഷണിപ്പെടുത്തുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് ചോദിച്ചിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത് അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

മനോരമ ന്യൂസിലെ നിഷ പുരുഷോത്തമനെതിരേ അറപ്പുളവാക്കുന്ന വാക്കുകളുമായി ദേശാഭിമാനി ജീവനക്കാരന്‍ രംഗത്തു വന്നതിന് എതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയതായി നേതാക്കള്‍ വ്യക്തമാക്കിയിട്ടും അതു കണ്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, സംഭവത്തെ അപലപിക്കാന്‍ പോലും കൂട്ടാക്കിയില്ല. ചര്‍ച്ചകളില്‍ ഉത്തരം മുട്ടി ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്‌ക്കരിച്ച സിപിഎം മറ്റു ചാനലിലും പത്രങ്ങളിലും ഉള്ളവരെ സൈബര്‍ ആക്രമണത്തിലൂടെ വേട്ടയാടുമ്പോള്‍ ഈ ഫാഷിസ്റ്റ് നിലപാടിന് ഭരണകൂടമാണ് ചുക്കാന്‍ പിടിക്കുന്നതെന്ന് വ്യക്തമാകുന്നു.

വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ബഹിഷ്‌ക്കരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച പൊതുപണം കൈപറ്റുന്ന പ്രസ്സ് സെക്രട്ടറിയെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. അദ്ദേഹത്തിന്റെ നിലപാടിന്റെ തുടര്‍ച്ചയാണ് ഏഷ്യാനെറ്റിലെ കമലേഷിനെതിരായ സൈബര്‍ ആക്രമണം. രാജ്യത്തു തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവുമധികം ഭീഷണി നേരിടുന്ന സംസ്ഥാനമായി കേരളം മാറി. വാര്‍ത്താ വായനയുമായി വൈകിട്ട് എത്തുന്ന മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള അസഹിഷ്ണുത അണികളും ഏറ്റെടുത്തതോടെ ക്രമസമാധാന പ്രശ്‌നമായി അതു മാറുന്നതായും കെ പി എ മജീദ് അഭിപ്രായപ്പെട്ടു.


Next Story

RELATED STORIES

Share it