Latest News

ബിജെപിക്ക് മുഖ്യമന്ത്രിയുടെ മറുപടി; വിരട്ടലൊന്നും ഇങ്ങോട്ടുവേണ്ട; അതിന്റെ കാലംകഴിഞ്ഞു

കേരളത്തില്‍ ക്രമസമാധാനനില തകര്‍ക്കണമെന്നതാണ് ബിജെപിയുടെ ആഗ്രഹം. അതിനുള്ള ആസൂത്രിത അക്രമണങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബിജെപിക്ക് മുഖ്യമന്ത്രിയുടെ മറുപടി;  വിരട്ടലൊന്നും ഇങ്ങോട്ടുവേണ്ട; അതിന്റെ കാലംകഴിഞ്ഞു
X

തിരുവനന്തപുരം: ബിജെപിയുടെ വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെയൊക്കെ കാലം കഴിഞ്ഞു. വിരട്ടലിനുള്ള ശേഷി ബിജെപിക്കും ആര്‍എസ്എസിനും ഇപ്പോഴില്ല. കേരളത്തില്‍ ക്രമസമാധാനനില തകര്‍ക്കണമെന്നതാണ് ബിജെപിയുടെ ആഗ്രഹം. അതിനുള്ള ആസൂത്രിത അക്രമണങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ 92 ശതമാനവും നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി എംപിയുടെ ലോക്‌സഭയിപരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ തന്നെ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടശേഷം ക്രമാസമാധാനം തകര്‍ച്ചയിലെന്ന് പറയുന്നതിലെ വൈരുധ്യവും മുഖ്യമന്ത്രി തുറന്നുകാട്ടി. അക്രമം ആരുനടത്തിയാലും അടിച്ചമര്‍ത്തും. കേരളത്തില്‍ അക്രമം നടത്തിയാല്‍ ഒരു സംരക്ഷണവും കിട്ടില്ല. അതൊക്കെ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലുണ്ടാവും.


Next Story

RELATED STORIES

Share it