പ്രവാസികളുടെ തിരിച്ചുവരവ്: സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്തുന്നവര്‍ കൊവിഡിനേക്കാള്‍ അപകടകാരികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കൊവിഡിനേക്കാള്‍ അപകടകാരിയായ രോഗബാധയാണെന്ന് തന്റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.പ്രവാസികളെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലെന്ന് ആരോപിച്ച പ്രതിപക്ഷത്തിനെതിരേയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്; അത് തുടരുകയും ചെയ്യും. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആരെങ്കിലും മൂടിവെച്ചതുകൊണ്ട് ഇല്ലാതാകില്ല. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കൊവിഡ് കേസുകളും വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളും വിദേശത്തു നിന്നു വന്നവരിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
വിദേശരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതുകൊണ്ട് നമ്മുടെ ഇടപെടലിന്റെ ആദ്യപടി അവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് നടത്തുന്ന സ്‌ക്രീനിങ് ആണ്. ഈ സ്‌ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണ്.
നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്. രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോ? അതുപോലെത്തന്നെ, ഹൈ റിസ്‌ക് െ്രെപമറി കോണ്ടാക്റ്റുകളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്.
RELATED STORIES
വയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTമംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT