Latest News

സിഎം രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരും; നാളെ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല

സിഎം രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരും; നാളെ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നാളെയും ഇ ഡിക്ക് മുമ്പില്‍ ഹാജരാവില്ല. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലാണ്. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഹാജരാകാതിരിക്കുന്നത്.

വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. അദ്ദേഹം കൂടുതല്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടി വരുമെന്നാണ് സൂചന. അതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചേക്കും. കൊവിഡ് ഭേദമായതിന് ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന സി.എം.രവീന്ദ്രനോട് ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ആശപത്രി വിട്ട് വീട്ടില്‍ ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന വിലയിരുത്തലില്‍ ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു.

രവീന്ദ്രന് ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മാറിയ ശേഷം ചോദ്യം ചെയ്യലിനായി വിളിച്ചപ്പോഴും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി വിട്ടതിന് ശേഷം ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് സിഎം രവീന്ദ്രന്‍ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു ഇതേ തുടര്‍ന്നാണ് മൂന്നാമത് നൊട്ടീസ് നല്‍കിയത്. ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതന്‍ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തുമ്പോഴാണ് രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ വീണ്ടും അനിശ്ചിതത്വത്തിലാവുന്നത്.




Next Story

RELATED STORIES

Share it