Latest News

മുഖ്യമന്ത്രിയുടെ ഓഫിസ് പരാജയം, ആഭ്യന്തരവും ആരോഗ്യവും പോരാ; സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ത്തി പ്രതിനിധികള്‍

എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പോലിസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു

മുഖ്യമന്ത്രിയുടെ ഓഫിസ് പരാജയം, ആഭ്യന്തരവും ആരോഗ്യവും പോരാ; സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ത്തി പ്രതിനിധികള്‍
X

തിരുവനന്തപും: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ പോരെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ രണ്ടാം പിണറായി സര്‍ക്കാറിന് വീഴ്ച സംഭവിച്ചു എന്നും വിമര്‍ശനമുണ്ട്.

മന്ത്രി ഓഫിസുകളുമായി ബന്ധപ്പെടാന്‍ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസും പരാജയമാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കെ റെയില്‍ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഏകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യങ്ങള്‍ നോക്കാന്‍ ആളില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തില്‍ പാര്‍ട്ടി ഇടപടേണ്ട എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്ന് പൊതുചര്‍ച്ചയില്‍ വര്‍ക്കലയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു. പിന്നാലെ സംസാരിച്ച പലരും സമാന വിമര്‍ശനമുന്നയിച്ചു.

സാധാരണക്കാര്‍ വന്ന് കാണുമ്പോള്‍ സഹായം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. ആരുടെയും ക്വട്ടേഷന്‍ പിടിച്ച മന്ത്രിമാരുടെ ഓഫിസില്‍ വരുന്നത്. എന്നാല്‍ ആരുടെയോ ക്വട്ടേഷനുമായി വരുന്നു എന്ന തരത്തിലാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം. സാധാരണ പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് ഈ സര്‍ക്കാരെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥരിലുണ്ടാവാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന വാദവുമുയര്‍ന്നു.

സംസ്ഥാനത്തെ പോലിസ് അതിക്രമങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പോലിസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതു പോലുമില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

പാര്‍ട്ടിസര്‍ക്കാര്‍ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തില്‍ ഭരണത്തില്‍ പാര്‍ട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.

Next Story

RELATED STORIES

Share it