Latest News

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 6 സായുധരെ വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 6 സായുധരെ വധിച്ചു
X

കുല്‍ഗാം: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമട്ടലില്‍ ആറ് സായുധര്‍ മരിച്ചതായി കശ്മീര്‍ പോലിസ്. കുല്‍ഗാമിലും അനന്തനാഗ് ജില്ലയിലുമായി രണ്ടിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണ്.

കശ്മീര്‍ ഐജി പറയുന്നതനുസരിച്ച് നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ പാകിസ്താനികളും രണ്ട് രണ്ട് പേര്‍ പ്രദേശവാസികളുമാണ്. രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

കശ്മീരി പോലിസിന് വലിയ വിജയമാണ് ഇതെന്ന് കശ്മീര്‍ പോലിസ് ഐജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

കുല്‍ഗാമിലെ മിര്‍ഹമയില്‍ ബുധനാഴ്ച വൈകീട്ടാണ് സുരക്ഷാസേനയുമായി സായുധര്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

രണ്ടാമത്തെ ഏറ്റുമുട്ടല്‍ അനന്തനാഗിലെ ദൂരു പ്രദേശത്തായിരുന്നു.

Next Story

RELATED STORIES

Share it