Latest News

കുമളിയില്‍ ബിവറേജിന് മുന്നില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുമളിയില്‍ ബിവറേജിന് മുന്നില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
X

ഇടുക്കി: കുമളി അട്ടപ്പള്ളം ബിവറേജിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. 66ാം മൈല്‍ സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് ആക്രമിച്ചത്. പിന്നാലെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കുമളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it