Latest News

പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര യുദ്ധം; അമരീന്ദര്‍ സിങ് നാളെ സോണിയയെ കാണും

പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര യുദ്ധം; അമരീന്ദര്‍ സിങ് നാളെ സോണിയയെ കാണും
X

ന്യൂഡല്‍ഹി: നവജ്യോത് സിദ്ദുവുമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നാളെ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ കാണും. കഴിഞ്ഞ ആഴ്ച സിദ്ദു പ്രിയങ്കയെയും രാഹുലിനെയും അവരുടെ വസയില്‍ സന്ദര്‍ശിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പ് അമരീന്ദര്‍ കോണ്‍ഗ്രസ് നിയമിച്ച മൂന്നംഗ കമ്മിറ്റിയെ കണ്ടിരുന്നു.

നാളത്തെ യോഗത്തില്‍ സിദ്ദുവിനെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഒരു തസ്തികയില്‍ നിയമിക്കാനുള്ള സാധ്യത ആരായാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അത് സംഘടനയിലോ സര്‍ക്കാരിലോ എന്ന വിഷയവും ചര്‍ച്ച ചെയ്‌തേക്കും.

പ്രിയങ്ക ഇതുവരെ നാല് തവണ സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനും പുറമെ കൂടിക്കാഴ്ചയുടെ ആവശ്യമുണ്ടെന്ന് രാഹുലിനെയും ബോധ്യപ്പെടുത്തിയിരുന്നു. സിദ്ദുവുമായി കൂടിക്കാഴ്ചക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ രാഹുലിന്റേത്. എന്നാല്‍ പ്രിയങ്കയുടെ ഇടപെടല്‍ കാര്യങ്ങളില്‍ ചില മാറ്റങ്ങളുണ്ടാക്കി. സിദ്ദുവും രാഹുലും തമ്മിലുള് കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു നിന്നു. ഗാന്ധികുടുംബത്തിന്റെ ഇടപെടലോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്തിലേക്ക് പരിഗണിക്കുന്നതാണ് ഒരു സാധ്യത. കാബിനറ്റില്‍ ചില പുതുക്കലുകള്‍ വരുത്തി സമവായത്തിലെത്താനും പദ്ധതിയുണ്ട്.

2015ലെ സിഖ് മതഗ്രന്ഥത്തെ അവഹേളിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ തോല്‍വിയില്‍ കോണ്‍ഗ്രസ്സിലെ ഒരു വലിയ വിഭാഗം അമരീന്ദര്‍സിങ്ങിനോട് അതൃപ്തിയിലാണ്. സംഭവവുമായി ബ ന്ധപ്പെട്ടുണ്ടായ പ്രതിഷേധം വെടിവയ്പിലാണ് കലാശിച്ചത്.

Next Story

RELATED STORIES

Share it