Latest News

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പുരസ്‌കാരം മര്‍കസ് ലോ കോളജ് വിദ്യാര്‍ഥിക്ക്

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പുരസ്‌കാരം മര്‍കസ് ലോ കോളജ് വിദ്യാര്‍ഥിക്ക്
X

തിരുവനന്തപുരം: അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് 'സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി' കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'സമകാലീന ഇന്ത്യയില്‍ അംബേദ്കര്‍ ആശയങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിലെ ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം കോഴിക്കോട് മര്‍കസ് ലോ കോളജ് എല്‍എല്‍ബി വിദ്യാര്‍ത്ഥി മുഹമ്മദ് അജീര്‍ കരസ്ഥമാക്കി. 5000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതായിരുന്നു ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഡല്‍ഹി രാംജാസ് കോളജിലെ ബി എ വിദ്യാര്‍ത്ഥി സോനു സി ജോസ് നേടി. 2500 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതായിരുന്നു സമ്മാനം.

മൂന്നാം സമ്മാനം ഡല്‍ഹി മിറന്‍ഡ ഹൗസ് കോളജിലെ ബി എ വിദ്യാര്‍ത്ഥി പാര്‍വ്വതി അന്തര്‍ജ്ജനം കരസ്ഥമാക്കി. 1000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതായിരുന്നു സമ്മാനം.

Next Story

RELATED STORIES

Share it