Latest News

കർശന നിയന്ത്രണങ്ങളോടെ ചോമ്പാല്‍ ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങി

കർശന നിയന്ത്രണങ്ങളോടെ ചോമ്പാല്‍ ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങി
X

കോഴിക്കോട്: ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരം ചോമ്പാല്‍ ഹാര്‍ബര്‍ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി ഭാരാവാഹികളും ഹാര്‍ബറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവായവരെ മാത്രമേ ഹാര്‍ബറില്‍ പ്രവേശിപ്പിക്കുകയുള്ളൂ. 50 ശതമാനം തൊഴിലാളികള്‍ മാത്രമേ തൊഴില്‍ ചെയ്യാവൂ. തോണിയില്‍ മല്‍സ്യം കൊണ്ട് വരുന്ന സ്ഥലത്ത് പുറത്ത് നിന്ന് ആളുകളെ പ്രവേശിക്കില്ല. പൊതു ജനങ്ങളെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കുകയില്ല. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നല്‍കുന്ന പാസ്സ് ഉള്ളവരെ മാത്രമേ ഹാര്‍ബറില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അല്ലാത്തവരെ കണ്ടാല്‍ കേസെടുക്കും. എല്ലാ ദിവസവും ഹാര്‍ബര്‍ അണുവിമുക്തമാക്കണം. ഹാര്‍ബറില്‍ സഞ്ചരിക്കുന്ന അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഹാര്‍ബറില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും ഇരട്ട ലെയര്‍ മസ്‌ക്ക് ധരിക്കണം. കൃത്യമായി മാസ്‌ക്ക് ധരിക്കാതെ പ്രവേശിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. ചോമ്പാല്‍ പോലീസിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹാര്‍ബറില്‍ സാമൂഹിക അകലം പാലിക്കാതെ അരും ജോലി ചെയ്യാന്‍ പാടില്ല. ലേലം ചെയ്യുന്ന സ്ഥലം ഹാര്‍ബര്‍ മാനേജ്‌മെന്റ് ഭാരാവാഹികള്‍ മോണിറ്റര്‍ ചെയ്യും. ഹാര്‍ബര്‍ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍, സെക്ടറല്‍ ഓഫീസര്‍ കെ.കൃഷ്ണകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാര്‍, മെംബര്‍ കെ.ലീല, എസ്‌ഐ എം.അബ്ദുല്‍ സലാം, ഇആര്‍ടി അംഗം രഞ്ജിത്ത് ചോമ്പാല, ഹാര്‍ബര്‍ സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ ഹാര്‍ബറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Next Story

RELATED STORIES

Share it