Latest News

അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ചൈ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ചൈ​നീ​സ് സൈ​ന്യം

അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ചൈ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ചൈ​നീ​സ് സൈ​ന്യം
X

ബെയ്ജിങ്: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ചൈ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ചൈ​നീ​സ് സൈ​ന്യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​രു​ണാ​ച​ൽ സ​ന്ദ​ർ​ശ​ന​ത്തി​ലു​ള്ള ചൈ​ന​യു​ടെ എ​തി​ർ​പ്പ് ഇ​ന്ത്യ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സൈ​ന്യ​ത്തി​ന്റെ പ​രാ​മ​ർ​ശം. തി​ബ​ത്തും ചൈ​ന​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ ഇ​ന്ത്യ നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​തി​നെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് സീ​നി​യ​ർ കേ​ണ​ൽ ഷാ​ങ് സി​യാ​വോ​ങ് പ​റ​ഞ്ഞു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ തെ​ക്ക​ൻ തി​ബ​ത്ത് എ​ന്നാ​ണ് ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ സം​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​മ്പോ​ഴെ​ല്ലാം ചൈ​ന എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. സാ​ങ്‌​നാ​ൻ എ​ന്നാ​ണ് ചൈ​ന അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ വി​ളി​ക്കു​ന്ന​ത്.

Next Story

RELATED STORIES

Share it