Latest News

കുടിവെള്ളത്തിനായി വരി നിന്ന കുട്ടികളെ വെടിവച്ചിട്ട് ഇസ്രായേലിന്റെ ക്രൂരത

കുടിവെള്ളത്തിനായി വരി നിന്ന കുട്ടികളെ വെടിവച്ചിട്ട് ഇസ്രായേലിന്റെ ക്രൂരത
X

ഗസ: കുടിവെള്ളത്തിനായി വരി നിന്ന കുട്ടികളെ വെടിവച്ചിട്ട് ഇസ്രായേലിന്റെ ക്രൂരത. ഇന്നലെയാണ് ഇസ്രായോലിന്റെ ആക്രമണത്തില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 10 പേര്‍ മരിച്ചത്. മധ്യ ഗസയില്‍ ജലവിതരണ കേന്ദ്രത്തില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടവര്‍.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇസ്രായേല്‍ വലിയ തരത്തിലുള്ള ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്. ഇന്നലെ മാത്രം ഇസ്രായേലിന്റെ തോക്കിനിരയായത് 43പേരാണ്. ഇതില്‍ ഗസ നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നടന്ന 11 പേരുടെ മരണവും ഉള്‍പ്പെടുന്നു. തെക്കന്‍ ഗസയില്‍, അല്‍മവാസി പ്രദേശത്ത് ഫലസ്തീനികള്‍ തമ്പടിക്കുന്ന കൂടാരത്തില്‍ ഇസ്രായേല്‍ ജെറ്റുകള്‍ ഇടിച്ചുകയറി മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it