പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേര്‍ പിടിയില്‍
ചക്കരക്കല്ലിലെ ഒരു ബാറില്‍ സംശയാസ്പദ രീതിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പതിനാലുകാരനെ കണ്ടെത്തിയത്.

ചക്കരക്കല്‍: മയ്യില്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് പതിനാലുകാരനെ കാണാതായതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലിസ് അന്വേഷണം നടത്തുന്നതിനിടെ ചക്കരക്കല്ലില്‍ കുട്ടിയെ കണ്ടെത്തി. ചക്കരക്കല്ലിലെ ഒരു ബാറില്‍ സംശയാസ്പദ രീതിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പതിനാലുകാരനെ കണ്ടെത്തിയത്. ചക്കരക്കല്‍ എസ്‌ഐ ബാബുമോനും സംഘവും ഇവരെ കസ്്റ്റഡിയിലെടുത്തു. മയ്യില്‍ പോലിസ് എത്തി കുട്ടിയെ തിരിച്ചറിഞ്ഞു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇപ്രകാരമാണ്. കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ വച്ച് 14കാരനെ പരിചയപ്പെട്ട മാട്ടൂല്‍ സൗത്തിലെ വാഹിദ് എന്ന ഫായിസ് (30), വേങ്ങാട് മൊട്ട മഠപുരയ്ക്കല്‍ വീട്ടില്‍ പ്രമോദ് എന്നിവര്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി നിര്‍ബന്ധിച്ച് തലമുണ്ഡനം ചെയ്യിച്ച ശേഷം ചക്കരക്കല്‍ കെ കെ ബാറില്‍ എത്തിച്ചു. പയ്യനെ നിര്‍ബന്ധിച്ച് മദ്യപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ബാര്‍ ജീവനക്കാരാണ് പോലിസില്‍ വിവരമറിയിച്ചത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു. മയ്യില്‍ പോലിസ് സ്ഥലത്തെത്തി ചക്കരക്കല്‍ പോലിസിന്റെ സഹായത്തോടെ ഇവരെ മയ്യില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
RELATED STORIES
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMT