മൂന്നര വയസ്സുകാരി മീന്‍കുളത്തില്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമതൊരു കുട്ടി കൂടി മുങ്ങി മരിച്ചു. ബന്ധുവിന്റെ മരണവീട്ടില്‍ കുടുംബത്തോടൊപ്പമെത്തിയ മൂന്നര വയസ്സുകാരിയാണ് പ്ലാസ്റ്റിക് വെച്ച് നിര്‍മിച്ച ചെറിയ മീന്‍കുളത്തില്‍ വീണ് മരിച്ചത്. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം- ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌കൂള്‍ റോഡിലെ പുതിയ പുരയില്‍ ഖാലിദ് ഞായറാഴ്ച മരണപ്പെട്ടിരുന്നു.
ഹാഷിമിന്റെ ഭാര്യയും മകളും ഖാലിദിന്റെ വീട്ടിലെത്തിയിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ഷഹദ- ഫാത്തിമയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിന്നിടയിലാണ് വീടിനോട് ചേര്‍ന്നുള്ള മീന്‍കുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള് ബസ്സുകള് ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്' മൊബൈല്...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില് പുതിയ ഫീച്ചര്
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള് ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്...
29 Aug 2022 7:48 AM GMTഈ ആപ്പുകള് നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT