Latest News

ബലാല്‍സംഗ കേസില്‍ ഹുഡ്‌സണ്‍ ഒഡോയിയെ അറ്‌സറ്റ് ചെയ്തു

ബലാല്‍സംഗ കേസില്‍ ഹുഡ്‌സണ്‍ ഒഡോയിയെ അറ്‌സറ്റ് ചെയ്തു
X

ലണ്ടന്‍: യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയില്‍ ഇംഗ്ലണ്ട് താരവും ചെല്‍സി വിങറുമായ ഹുഡ്‌സണ്‍ ഒഡോയിയെ അറസ്റ്റ് ചെയ്തു. 19 കാരനായ ഒഡോയിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ജൂണില്‍ സ്‌റ്റേഷനില്‍ ഹാജരാവന്‍ പോലിസ് ആവശ്യപ്പെടുകയും ചെയ്തു. ഒഡോയിയുടെ വസതിയില്‍ വച്ച് യുവതിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് റിപോര്‍ട്ട്. താരത്തിന്റെ വീട്ടില്‍ നിന്ന് യുവതി പോലിസിനെയും ആംബുലന്‍സ് സര്‍വീസിനെയും ബന്ധപ്പെടുകയായിരുന്നു. ആംബുലന്‍സില്‍ ഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയിലെത്തുകയായിരുന്നു. തല്‍ക്ഷണം തന്നെ പോലിസ് ഒഡോയിയെ അറസ്റ്റ് ചെയ്തു.

സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതി ശനിയാഴ്ച താരത്തിന്റെ വീട്ടിലെത്തിയിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് ഒഡോയി ഏര്‍പ്പെടുത്തിയ െ്രെപവറ്റ് വാഹനത്തിലാണ് യുവതി എത്തിയത്. ഞായറാഴ്ചയാണ് യുവതി പോലിസിനെ വിവരമറിയിച്ചത്.

ചെല്‍സി സൂപ്പര്‍ താരമായ ഒഡോയിക്ക് കൊറോണാ വൈറസ് ബാധയുണ്ടായിരുന്നു. മാര്‍ച്ച് അവസാനം അസുഖം ഭേദമായി. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ഉടന്‍ തന്നെ പരിശീലനം ആരംഭിക്കാനിരിക്കെയാണ് വിവാദ സംഭവം. വിവാദത്തെകുറിച്ച് ചെല്‍സി പ്രതികരിച്ചിട്ടില്ല.


Next Story

RELATED STORIES

Share it