ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന് നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രപതി

ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന് നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്രസര്‍ക്കാര്‍ നടപടി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം 73ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.രാജ്യത്തെ മറ്റു പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടാന്‍ പുതിയ മാറ്റത്തിലൂടെ ജമ്മുകശ്മീരിലെ ജനങ്ങളെ പ്രാപ്താരക്കി. മുത്തലാഖ് പോലെയുള്ള അസമത്വങ്ങളില്‍ നിന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുണ്ടാകും.

അടുത്തിടെ സമാപിച്ച പാര്‍ലമെന്റ് സമ്മേളനം ദൈര്‍ഘ്യമേറിയതും ഫലപ്രദവുമായിരുന്നുവെന്നും ഇത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലൂടേയും വിവിധ പാര്‍ട്ടികളുടെ സഹകരണത്തോടേയും നിരവധി ബില്ലുകളാണ് ഇത്തവണ പാസാക്കിയത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെ കുറിച്ച് എനിക്ക് നല്ല പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. വോട്ടര്‍മാരും അവരുടെ പ്രതിനിധികളും, പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള മികച്ച പങ്കാളിത്തം സൃഷ്ടിക്കുന്നതിനാണ് രാഷ്ട്രനിര്‍മാണം. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളും നയ നിര്‍മ്മാതാക്കളും പൗരന്‍മാരുടെ സന്ദേശങ്ങള്‍ പഠിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യണം. ജനങ്ങളുടെ ചിന്തകളോടും ആഗ്രഹങ്ങളോടും പ്രതകരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. വേഗത്തലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്‌നം കാണുന്നു. ജനങ്ങളുടെ കല്പനകള്‍ കേള്‍ക്കുന്നതിലൂടെ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതു തിരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരേയും അദ്ദേഹം അഭിനന്ദിച്ചു.

RELATED STORIES

Share it
Top