Latest News

ട്വിറ്റര്‍ സിഇഒയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു

ട്വിറ്റര്‍ സിഇഒയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു
X

കാലഫോര്‍ണിയ: ട്വിറ്റര്‍ സിഇഒയുമായ ജാക് ഡോര്‍സോയുടെ അക്കൗണ്ട്ഹാക്ക് ചെയ്തു. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്.

പതിനഞ്ച് ദശലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ടാണ് ഡോര്‍സോയുടെത്. ഇതില്‍ ഹാക്ക് ചെയ്ത സംഘം കാല്‍മണിക്കൂറിലേറെ നേരമാണ് അക്കൗണ്ട് കൈവശപ്പെടുത്തിയത്

ഹാക്കന്‍മാര്‍ ഡോര്‍സോയുടെ അക്കൗണ്ടില്‍ നിന്ന് വംശീയ അധിക്ഷേപം നിറഞ്ഞ പരാമര്‍ശങ്ങളും സന്ദേശങ്ങളും ട്വിറ്റ് ചെയ്തു. എന്നാല്‍ 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും ട്വീറ്റുകള്‍ ലക്ഷക്കണക്കിന് ആളുകളില്‍ എത്തിയിരുന്നു. അക്കൗണ്ട് തിരിച്ചു പിടിച്ച ശേഷം സന്ദേശങ്ങളെല്ലാം നീക്കം ചെയ്തു. സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിനും വലിയ തിരിച്ചടിയായി. വിഷയം ഗൗരവമായി കാണുന്നെന്നും അന്വേഷണം നടത്തുമെന്നും ട്വിറ്റര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it