Latest News

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ പേര് മാറുന്നു; ഇനി മുതല്‍ വിദ്യാഭ്യാസ വകുപ്പ്

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ പേര് മാറുന്നു; ഇനി മുതല്‍ വിദ്യാഭ്യാസ വകുപ്പ്
X

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പുനര്‍നാകരണം ചെയ്തു. ഇനി മുതല്‍ വിദ്യാഭ്യാസവകുപ്പ് എന്നായിരിക്കും അറിയപ്പെടുക. ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗമാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പുത്തന്‍ വിദ്യാഭ്യാസ നയത്തിന് അനുമതിയും നല്‍കി. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായേക്കാവുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പേരുമാറ്റം. ഇത്തരമൊരു നയപ്രഖ്യാപനത്തിന്റെ ഭാഗമായാണ് മാനവവിഭവശേഷി വകുപ്പ് നേരത്തെ രൂപം കൊണ്ടത്. പുനര്‍നാമകരണത്തിന്റെ വിവരം ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും.

കാബിനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് വൈകീട്ട് വിളിച്ചുചേര്‍ത്തിട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ എച്ച്ആര്‍ഡി മന്ത്രി രമേശ് പൊക്രിയാലും പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറും വിശദീകരിക്കും.

പുതിയ വിദ്യാഭ്യാസ നയപ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അനുമതി ലഭിക്കും.

Next Story

RELATED STORIES

Share it