സിബിഎസ്ഇ പരീക്ഷാ ഫലം 15ന്: പുതിയ വിജ്ഞാപനം പുറത്തിറക്കി
ഇതോടെ ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി.

ന്യൂഡല്‍ഹി: മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സിബിഎസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ റദ്ദാക്കിയതും മൂല്യനിര്‍ണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിക്കു ശേഷമാണ് ഇത്.
ഇതോടെ ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും' വിജ്ഞാപനത്തില്‍ പറയുന്നു.
കേരളത്തില്‍ സിബിഎസ്ഇ പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ പൂര്‍ണ്ണമായും നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ഏതാനും വിഷയങ്ങളില്‍ പരീക്ഷ നടക്കാനുണ്ട്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ പരീക്ഷ നടത്തും. ആവശ്യമെങ്കില്‍ എഴുതാം, അല്ലെങ്കില്‍ ഇപ്പോഴുള്ള സ്‌കീം അനുസരിച്ച് മുന്നോട്ടുപോകാം. പരീക്ഷ എഴുതന്‍ താല്‍പര്യമുള്ളവര്‍ ഇപ്പോള്‍ തന്നെ അറിയിക്കണമെന്ന സിബിഎസ്‌സിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത്തരത്തില്‍ വിദ്യാര്‍ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT