Latest News

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് തടയിടാന്‍ സിബിഐയുടെ 'അഭയ്' ചാറ്റ്‌ബോട്ട്

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് തടയിടാന്‍ സിബിഐയുടെ അഭയ് ചാറ്റ്‌ബോട്ട്
X

ന്യൂഡല്‍ഹി: വ്യാജ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യയുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന 'അഭയ്' എന്ന എഐ ചാറ്റ്‌ബോട്ടാണ് സിബിഐ അവതരിപ്പിക്കുന്നത്. സിബിഐയുടെ സ്ഥാപക ഡയറക്ടറായ ഡി പി കോഹ്‌ലിയുടെ 22ാമത് സ്മാരക പ്രഭാഷണ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'അഭയ്' ഔദ്യോഗികമായി പുറത്തിറക്കും.

സിബിഐയുടെ പേരില്‍ ലഭിക്കുന്ന നോട്ടിസുകളുടെ യാഥാര്‍ഥ്യം പരിശോധിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഈ ചാറ്റ്‌ബോട്ട്. വ്യാജ നോട്ടിസുകള്‍ തിരിച്ചറിയാനും തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനും പൊതുജനങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും.

അടുത്തിടെ സിബിഐ ഉദ്യോഗസ്ഥരായി നടിച്ച് വീഡിയോ കോളിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി 'ഡിജിറ്റല്‍ അറസ്റ്റ്' പേരില്‍ പണം തട്ടുന്ന നിരവധി കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വിവിധ സൈബര്‍ തട്ടിപ്പുകളിലൂടെ 54,000 കോടി രൂപ നഷ്ടപ്പെട്ടതായി സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പുതിയ സംരക്ഷണ സംവിധാനവുമായി സിബിഐ എത്തുന്നത്.

Next Story

RELATED STORIES

Share it