Latest News

രാജ്യം ഇന്ധനക്ഷാമം നേരിടുന്നുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍

തെഹ്‌റാന്‍: രാജ്യത്ത് നിലവില്‍ ഊര്‍ജ്ജത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം നേരിടുന്നുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശരിയായ ആസൂത്രണവും പൊതുജന സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തില്ലെന്നും പൊതുജനവിശ്വാസം കൂടുതല്‍ ഇല്ലാതാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ അതിന്റെ നേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സത്യസന്ധമായി പൊതുജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it