Latest News

പാചകവിദഗ്ധന്‍ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍

പാചകവിദഗ്ധന്‍ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍
X

കോട്ടയം: സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. നിലവില്‍ നൗഷാദ് വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നും നിര്‍മ്മാതാവ് എന്‍ എം ബാദുഷ അറിയിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് നൗഷാദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സുഹൃത്ത് നൗഷാദ് ആലത്തൂര്‍ ഫേസ് ബുക് പോസ്റ്റും പങ്ക് വെച്ചിരുന്നു.

സുഹൃത്ത് നൗഷാദ് ആലത്തൂരിന്റെ ഫേസ് ബുക് പോസ്റ്റ്

'എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെ വിട്ടുപിരിഞ്ഞത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്'-നൗഷാദ് ആലത്തൂര്‍.

Next Story

RELATED STORIES

Share it