Latest News

'ധര്‍മ്മസ്ഥലയിലെ കേസുകള്‍ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നത്'; പ്രതിഷേധവുമായി ധര്‍മ്മസ്ഥല സംരക്ഷണസമിതി

ധര്‍മ്മസ്ഥലയിലെ കേസുകള്‍ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നത്; പ്രതിഷേധവുമായി ധര്‍മ്മസ്ഥല സംരക്ഷണസമിതി
X

ബെംഗളൂരു: ധര്‍മ്മസ്ഥല കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജപരാതികള്‍ നല്‍കുന്നുവെന്ന പേരില്‍ പ്രതിഷേധറാലിയുമായി ധര്‍മ്മസ്ഥല സംരക്ഷണസമിതിയിലെ അംഗങ്ങള്‍. ഹാസനിലെ ധര്‍മ്മസ്ഥലയിലും പരിസര പ്രദേശങ്ങളിലും മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിച്ചതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിച്ചതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധം എന്നാണ് ഇവരുടെ വാദം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ധര്‍മ്മസ്ഥലയ്ക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാനരഹിതമായ ഈ പ്രസ്താവനകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ധര്‍മ്മസ്ഥല സംരക്ഷണ സമിതിയിലെ പ്രമുഖ അംഗമായ ഡോ. രമേശ് പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതി നല്‍കിയ അജ്ഞാത വ്യക്തിയെ ഉത്തരവാദിത്തപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ കേസ് ലക്ഷക്കണക്കിന് ഭക്തരുടെ മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ അന്വേഷണത്തെ എതിര്‍ക്കുന്നില്ല. എന്നിരുന്നാലും, തെറ്റായ പരാതികള്‍ നല്‍കിയവരെ ശിക്ഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഓഗസ്റ്റ് 24 ന് ധര്‍മ്മസ്ഥലയില്‍ ധര്‍മ്മ സംരക്ഷണ് സമാവേഷ് നടത്താന്‍ പദ്ധതിയുണ്ട്. പുണ്യക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വൈകുന്നേരം 4 മണിക്ക് ഒരു സമ്മേളനം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, സംസ്ഥാനത്തെ പ്രമുഖ ഹിന്ദു നേതാക്കളും മതനേതാക്കളും ഉള്‍പ്പെടെ പതിനായിരത്തിലധികം ആളുകളെ ഇത് ഒരുമിച്ചുകൂട്ടും. മതകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരേ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതാണ് പദ്ധതിയെന്നാണ് വിവരം.

Next Story

RELATED STORIES

Share it