സ്ത്രീവിരുദ്ധ പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരേ കേസ്

ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പി എ വര്‍ഗീസിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലിസാണ് കേസെടുത്തത്.

സ്ത്രീവിരുദ്ധ പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരേ കേസ്

ചിറ്റാരിക്കാല്‍: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരേ പോലിസ് കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പി എ വര്‍ഗീസിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലിസാണ് കേസെടുത്തത്.

വര്‍ഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.

ജെയിംസ് പന്തമ്മാക്കലിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ മണ്ഡലം പ്രഡിഡന്റിന് ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു.സ്വീകരണം നല്‍കി നടത്തിയ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താന്‍ എംപി മാതാവിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top