Latest News

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

കോണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്‌തെന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
X

മലപ്പുറം: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ മലപ്പുറം ജില്ലയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം യോഗത്തില്‍ അറിയിച്ചു. കോണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്‌തെന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.



Next Story

RELATED STORIES

Share it