Latest News

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിയ ബാര്‍ജ് പി 305ന്റെ കാപ്റ്റനെതിരേ കേസ്

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിയ ബാര്‍ജ് പി 305ന്റെ കാപ്റ്റനെതിരേ കേസ്
X

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ പി 305ന്റെ കാപ്റ്റനെതിരേ പോലിസ് കേസെടുത്തു. മുംബൈ തുറമുഖത്തുനിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പി 305 മുങ്ങിയത്.

രക്ഷപ്പെട്ട ബാര്‍ജ് എഞ്ചിനിയര്‍ മുസ്തഫിസുര്‍ റെഹ്‌മാന്‍ ഷേക്ക് നല്‍കിയ പരാതിയിലാണ് കാപ്റ്റന്‍ രാകേഷ് ബല്ലവും ഏതാനും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്.

ഐപിസി 304(2), 338, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചിട്ടും കാപ്റ്റനും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കിയില്ലെന്നാണ് പരാതി.

ബോബെ ഹൈയിലെ ഹീര ഓയില്‍ ഫീല്‍ഡില്‍ നങ്കൂരം വേര്‍പെട്ടതോടെയാണ് ബാര്‍ജ് ഒഴികിയതും പിന്നീട് മുങ്ങിയതും.

ബാര്‍ജില്‍ നിന്ന് ഇതുവരെ 188 പേരെ നേവിയുടെകപ്പലുകള്‍ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായി. 51 മൃതദേഹങ്ങള്‍ കണ്ടെത്തി.

ഒഎന്‍ജിസിയ്ക്കുവേണ്ടി കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയുടേതാണ് ബാര്‍ജ്. ഓഫ്ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന സമയത്താണ് അപകടത്തില്‍പെട്ടത്.

നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തിരച്ചില്‍ നടത്തിയത്.

Next Story

RELATED STORIES

Share it