Latest News

ബിജെപി നേതാവ് കൃഷ്ണകുമാറിന്റെയും ഭാര്യയുടെയും ഉപദ്രവം: വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കാന്‍ ശ്രമിച്ചതായി ഭാര്യാസഹോദരിയുടെ പരാതി

ബിജെപി നേതാവ് കൃഷ്ണകുമാറിന്റെയും ഭാര്യയുടെയും ഉപദ്രവം: വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കാന്‍ ശ്രമിച്ചതായി ഭാര്യാസഹോദരിയുടെ പരാതി
X

പാലക്കാട്: ബിജെപി നേതാവ് കൃഷ്ണകുമാറും ഭാര്യ മിനി കൃഷ്ണകുമാറിനുമെതിരേ ഭാര്യാസഹോദരി. ഒരു സ്ത്രീയെ ഏത് രീതിയില്‍ ഉപദ്രവിക്കാനാകുമോ അത് മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നതായി ഭാര്യാസഹോദരി വി എസ് സിനി ആരോപിച്ചു. തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ മുനിസിപ്പല്‍ അതോറിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വ്യാഖ്യാനിച്ച് തനിക്ക് താമസിക്കുന്ന സ്ഥലത്ത് താമസാവകാശമില്ലെന്നും അത് അവരുടെ ഉടമസ്ഥതയിലുള്ള വീടാണെന്നും കൃഷ്ണകുമാര്‍ ദമ്പതികള്‍ ആരോപിച്ചതായി സിനി പറഞ്ഞു. രേഖകള്‍ ദുരുപയോഗം ചെയ്താണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന അവരുടെ ആരോപണം മുനിസിപ്പല്‍ അതോറിറ്റിയുടെ അന്വേഷണം തള്ളുകയും തുടര്‍ന്ന് ദമ്പതികള്‍ ഹൈക്കോടതിയില്‍ റിറ്റ് ഓഫ് മാന്‍ഡമസ് ഹരജി സമര്‍പ്പിച്ചു. ഹൈക്കോടതി അത് പരിഗണിക്കാതെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി. അപ്പീല്‍ ഹിയറിങ്ങില്‍ എല്ലാ രേഖകളും ഹാജരാക്കിയതിനെ തുടര്‍ന്ന് അതും തള്ളിയതായി സിനി വ്യക്തമാക്കി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാറും ഭാര്യയും തനിക്കും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്ന് സിനി ആരോപിച്ചു. തന്റെ പരാതിയില്‍ പാര്‍ട്ടി പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ആധാര്‍ പോലും റദ്ദാക്കാന്‍ ശ്രമിച്ചതായും സിനി പറഞ്ഞു. ഇന്ത്യന്‍ പൗരനായിരിക്കെ വോട്ട് ചെയ്യാനുള്ള ഭരണഘടനാ അവകാശം തന്നെ കള്ളപരാതികളിലൂടെ നഷ്ടപ്പെടുത്താനുള്ള ശ്രമമാണിതെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it