- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല'; രാഷ്ട്രീയം ഉപേക്ഷിക്കുവെന്ന വാര്‍ത്തകള്‍ തള്ളി സുരേഷ് കുറുപ്പ്

കോട്ടയം: പാര്‍ട്ടി നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയം വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കെ സുരേഷ് കുറുപ്പ് രംഗത്ത്. ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെയും താന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങള്‍ക്കിടയില്‍ നിന്നും മാറിനില്‍ക്കുന്നതിനെക്കുറിച്ച് ഒരുനിമിഷം പോലും ചിന്തിക്കാനാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരേഷ് കുറുപ്പ് വിശദീകരിച്ചു. അങ്ങനെ സംഭവിച്ചാല്‍ അത് തന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും.
എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. സുരേഷ് കുറുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മിറ്റികളില്‍ നിന്നും സ്വയം ഒഴിയുമെന്നുമായിരുന്നു പ്രമുഖ മാധ്യമത്തില്‍ വന്ന വാര്‍ത്ത. 'ഒന്നരയാഴ്ചയ്ക്കുശേഷം എല്ലാം പറയാം' എന്ന് സുരേഷ് കുറുപ്പ് പ്രതികരിച്ചതായും വാര്‍ത്തയിലുണ്ട്.
എംഎല്‍എയായിരുന്ന അവസരത്തിലാണ് പട്ടിത്താനം- മണര്‍കാട് ബൈപാസ് ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് അനുവദിച്ചത്. എന്നാല്‍, ബൈപാസ് ഉദ്ഘാടനത്തിനോ മറ്റു പദ്ധതികളുടെ നിര്‍മാണോദ്ഘാടനങ്ങള്‍ക്കോ ക്ഷണിച്ചില്ലെന്നും ഇക്കാര്യം പാര്‍ട്ടി വേദികളില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നതായും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, താന്‍ പറയാത്ത കാര്യങ്ങളാണ് പത്രലേഖകന്‍ എഴുതിയിരിക്കുന്നതെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പ്രതികരണം.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സുഹൃത്തുക്കളേ ,
ഇന്നത്തെ (18 ഡിസംബര്‍ 2022) മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാര്‍ത്തയില്‍ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ' ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ' എന്നതാണത് . വേണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാന്‍ പറഞ്ഞതല്ല. എന്നെയും ഞാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഞാന്‍ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും. എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും .
കെ സുരേഷ് കുറുപ്പ്
18 ഡിസംബര്‍ 2022
കോട്ടയം







