Latest News

ഇസ്രായേല്‍ സൈന്യത്തിനായി ജീവകാരുണ്യ ഫണ്ടുകള്‍ വകമാറ്റുന്നു

കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ആണ് ജ്യൂവിഷ് നാഷണല്‍ ഫണ്ട് (ജെഎന്‍എഫ്) എന്ന ചാരിറ്റി സംഘടനയുടെ ഈ കള്ളക്കളി പുറത്തുകൊണ്ടുവന്നത്.

ഇസ്രായേല്‍ സൈന്യത്തിനായി  ജീവകാരുണ്യ ഫണ്ടുകള്‍ വകമാറ്റുന്നു
X

ഒട്ടാവ: കാനഡയിലെ ജൂത ജീവകാരുണ്യ സംഘടനക്ക് ലഭിക്കുന്ന ഫണ്ട് ഇസ്രായേല്‍ സൈനിക പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതായി റിപോര്‍ട്ട്്. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ആണ് ജ്യൂവിഷ് നാഷണല്‍ ഫണ്ട് (ജെഎന്‍എഫ്) എന്ന ചാരിറ്റി സംഘടനയുടെ ഈ കള്ളക്കളി പുറത്തുകൊണ്ടുവന്നത്. ജീവകാരുണ്യ സംഘടനയെന്ന പേര് ഉപയോഗപ്പെടുത്തിയാണ് ജെഎന്‍എഫ് എന്ന സംഘടന ഇസ്രായേല്‍ സൈന്യത്തിന് വേണ്ടി ധനസമാഹരണം നടത്തുന്നത്. കാനഡയിലെ നികുതി നിയമങ്ങളും സംഘടന ഇതിനായി ഉപയോഗിക്കുന്നുണ്ട്.

കാനഡയിലെ തന്നെ വലിയതും ദീര്‍ഘകാല പാരമ്പര്യമുള്ളതുമാണ് ജെഎന്‍എഫ്. 2017 ഒക്ടോബറിലാണ് സംഘടനക്കെതിരേ പരാതിയുയര്‍ന്നത്. തുടര്‍ന്ന് കാനഡ റവന്യൂ ഏജന്‍സി നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേടും തുക വഴിമാറ്റുന്നതും ശ്രദ്ധയില്‍പെട്ടത്.ഇസ്രായേലില്‍ സൈന്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുക ഉപയോഗിക്കുന്നത്. കാട്ടു തീ മൂലം നശിച്ച വനപ്രദേശങ്ങുടെ പുനര്‍നിര്‍മാണത്തിനും സംഘടനയുടെ ഫണ്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഈ തുക വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിരവധി ഫലസ്തീനി ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ കുടിയേറ്റ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിച്ചിരുന്നു.

Next Story

RELATED STORIES

Share it