Latest News

കാനഡ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നു

കാനഡ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നു
X

ഒട്ടാവ: ഒമിക്രോണ്‍ കൊറോണ വകഭേദത്തിന്റെ പ്രസരണം വര്‍ധിച്ച സാഹചര്യത്തില്‍ കാനഡ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുന്നു. ഈജിപ്ത്, നൈജീരിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ പുതിയതായി നിരോധനമേര്‍പ്പെടുത്തിയത്. ഇതോടെ യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക 10ആയി. യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ മുഴുവനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്നവയാണ്.

''യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ ആ രാജ്യം സന്ദര്‍ശിച്ചവര്‍ക്കും കാനഡ യാത്രാവിലക്കേര്‍പ്പെടുത്തുന്നു''-കനേഡിയന്‍ ആരോഗ്യമന്ത്രി ജീന്‍യെവ്‌സ് ഡുക്ലോസ് പറഞ്ഞു.

ബോട്‌സ്വാന, സ്വാസിലാന്‍ഡ്, ലെസോത്തോ, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവയാണ് നേരത്തെ യാത്രാ വിലക്കുള്ള രാജ്യങ്ങള്‍.

എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും വിമാനത്താവളത്തില്‍ നിന്ന് വാക്‌സിന്‍ പരിശോധന നടത്തണം. പരിശോധനാ ഫലം ലഭിക്കും വരെ എല്ലാവരെയും ഐസൊലേഷനിലാക്കും.

നവംബര്‍ അവസാന ആഴ്ചയിലാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് പ്രസരിക്കുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it