Latest News

കാനഡയില്‍ വിമാനം തകര്‍ന്ന് ഏഴ് മരണം

യു.എസ് വിമാനമായ പൈപ്പര്‍ പി.എ32 ആണ് അപകടത്തില്‍ പെട്ടത്

കാനഡയില്‍ വിമാനം തകര്‍ന്ന് ഏഴ് മരണം
X

ഒട്ടാവ: കാനഡയില്‍ വിമാനം തകര്‍ന്ന് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ടൊറന്റോ ബട്ടണ്‍വില്ലെ മുന്‍സിപ്പല്‍ വിമാനത്താവളത്തില്‍ നിന്ന് കിങ്സ്റ്റണിലേക്ക് പോയ യു.എസ് വിമാനമായ പൈപ്പര്‍ പി.എ32 ആണ് അപകടത്തില്‍ പെട്ടത്.

ക്രീക്ക് ഫോര്‍ഡ് റോഡിലുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. പൂര്‍ണമായും കത്തി കരിഞ്ഞ നിലയിലാണ് വിമാനം കണ്ടെത്തിയത്. മരിച്ചവരില്‍ അഞ്ച് പേര്‍ അമേരിക്കന്‍ പൗരന്മാരാണന്ന് അധികൃതര്‍ പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായിയും കാനഡ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.


Next Story

RELATED STORIES

Share it