Latest News

ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം

ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം
X

കോഴിക്കോട്: ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്.


എയ്ഡഡ് സ്‌കൂളുകള്‍ക്ക് 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയും 10 ശതമാനം സീറ്റുകളില്‍ സ്‌കൂള്‍ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്കുള്ള കമ്യൂണിറ്റി ക്വാട്ടയും നില നിര്‍ത്തി. കുട്ടികള്‍ കുറവായ ബാച്ചുകള്‍ മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7 നും ആദ്യ അലോട്ട്‌മെന്റ് 13 നും നടക്കും. നിലവിലെ സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it