Latest News

കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

വൈകീട്ട് 5ന് ആലപ്പുഴ കല്ലുപാലത്ത് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം നിര്‍വഹിച്ചു

കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
X

ആലപ്പുഴ: ഫെബ്രുവരി 1, 2 ,3 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5ന് ആലപ്പുഴ കല്ലുപാലത്ത് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലിം, സെക്രട്ടറി സി പി അജ്മല്‍, കമ്മിറ്റിയംഗം എം ബി ഷഫിന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ് സാഹില, ജില്ലാ കമ്മിറ്റിയംഗം അസ്‌ലം, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈന, സഫറലി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it