Latest News

എസ്എഫ്‌ഐ വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

സജീവ പ്രവര്‍ത്തകരല്ലാഞ്ഞിട്ടും പോലും മറ്റൊരു വിദ്യാര്‍ഥി പ്രസ്ഥാനവുമായി സഹകരിച്ചതിന്റെ പേരില്‍ വീട് കയറി അക്രമിച്ച സംഭവം എസ്എഫ്‌ഐയുടെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

എസ്എഫ്‌ഐ വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട  വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
X
കാസര്‍കോഡ്: അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ വിട്ട് കെഎസ്‌യുവില്‍ ചേര്‍ന്നതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. കെഎസ്‌യുവില്‍ ചേര്‍ന്ന ജിബിന്‍ ജോസഫ്, അനീഷ് തോമസ്, എസ്എഫ്‌ഐ കുമ്പള ഏരിയ കമ്മിറ്റി അംഗമായിരുന്ന അനീഷ് തോമസിന്റെ സഹോദരന്‍ ബിനീഷ് തോമസ്, മാതാവ് എന്നിവരെയാണ് സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചത്.

സജീവ പ്രവര്‍ത്തകരല്ലാഞ്ഞിട്ടും പോലും മറ്റൊരു വിദ്യാര്‍ഥി പ്രസ്ഥാനവുമായി സഹകരിച്ചതിന്റെ പേരില്‍ വീട് കയറി അക്രമിച്ച സംഭവം എസ്എഫ്‌ഐയുടെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും എസ്എഫ്‌ഐയും സിപിഎമ്മും നടത്തുന്ന അക്രമ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ദിവസം കാസര്‍കോഡ് നടന്ന ഇരട്ടക്കൊലയുടെ പേരില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം വീണ്ടും അക്രമവുമായി രംഗത്തെത്തിയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്. ഈ അക്രമ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ ജനാധിപത്യ സമൂഹം മുന്നോട്ട് വരേണ്ടതുണ്ടെന്നും കാംപസ് ഫ്രണ്ട് ജില്ലാ നേതാക്കള്‍ പറഞ്ഞു. പരിക്കുകളോടെ കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ്, ജില്ലാ കമ്മിറ്റി അംഗം അഫ്‌സല്‍ എം ടി പി എന്നിവരാണ് സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it