Latest News

ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം ആരോപിച്ചു.ഇക്കാര്യം മരിച്ച ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണെന്നും പിതാവ് പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ആയ സുദര്‍ശന്‍ പത്മനാഭന്റെ പേരാണ് കുറിപ്പിലുള്ളത്.

ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
X

കൊല്ലം: അധ്യാപകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ചെന്നൈ ഐഐടി ഒന്നാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനി കിളികൊല്ലൂര്‍ സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് അജ്മല്‍ ശൂരനാട്, കൊല്ലം ഏരിയ പ്രസിഡന്റ് സുഹൈല്‍ ചാത്തിനാംകുളം എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്.

വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം ആരോപിച്ചു.ഇക്കാര്യം മരിച്ച ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണെന്നും പിതാവ് പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ആയ സുദര്‍ശന്‍ പത്മനാഭന്റെ പേരാണ് കുറിപ്പിലുള്ളത്.

ഈ അധ്യാപകന്‍ ജാതീയമായ വിവേചനം കാണിച്ചിരുന്നുവെന്നും തമിഴ്‌നാട് പോലിസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ പിണറായി വിജയനെ കണ്ടിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ കൊല്ലം സ്വദേശിനിയായ ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it