കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം;ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങും
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ യോഗം വിളിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം. ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ യോഗം വിളിക്കണം. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം വരുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ആരും പട്ടിണി കിടക്കാതിരിക്കാനായി വീണ്ടും സമൂഹ അടുക്കള എന്ന ആശയം യോഗത്തില്‍ ഉയര്‍ന്നു വന്നു.കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ, ഇതേക്കുറിച്ച് യാതൊരു ചര്‍ച്ചയും മന്ത്രിസഭാ യോഗത്തില്‍ നടന്നില്ല. വിഷയത്തില്‍ സിപിഐ നേരത്തെ തന്നെ എതിര്‍പ്പുന്നയിച്ചിരുന്നുവെങ്കിലും മന്ത്രിസഭയില്‍ വിഷയം ചര്‍ച്ചക്കെത്തിയില്ല.
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT