Latest News

വടകര ആര്‍ഡിഒ ആയി സി ബിജു ചുമതലയേറ്റു

വടകര ആര്‍ഡിഒ ആയി സി ബിജു ചുമതലയേറ്റു
X

വടകര: വടകര ആര്‍ഡിഒ ആയി സി ബിജു ചുമതലയേറ്റു. 2016ല്‍ ഡെപ്യൂട്ടി കലക്ടറായി നേരിട്ട് നിയമനം ലഭിച്ച ശേഷം കാസര്‍ഗോഡ് റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഡപ്യൂട്ടി കലക്ടര്‍, കാസര്‍ഗോഡ് ആര്‍ഡിഒ, കാഞ്ഞങ്ങാട് ആര്‍ഡിഒ, കോഴിക്കോട് എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍, കാസര്‍ഗോഡ് എഡിഎം, മലപ്പുറം എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍, മലപ്പുറം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.

കോഴിക്കോട് ഒളവണ്ണ ഇരിങ്ങണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ ടി.പി. പ്രസീത. മക്കള്‍ സി.നിരഞ്ജന, സി. ഇഷാന്‍.

Next Story

RELATED STORIES

Share it