Latest News

ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടിവരുന്നത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രശ്‌നമെന്ന് ബ്രിട്ടന്‍; നിഷേധക്കുറിപ്പുമായി ഇന്ത്യ

ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടിവരുന്നത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രശ്‌നമെന്ന് ബ്രിട്ടന്‍; നിഷേധക്കുറിപ്പുമായി ഇന്ത്യ
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നല്‍കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കൊവിന്‍ ആപ്പിന് ഒരു പ്രശ്‌നവുമില്ലെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി കുറ്റമറ്റതാണെന്നും ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആര്‍ എസ് ശര്‍മ. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിനു പിന്നില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രശ്‌നമാണെന്ന ബ്രിട്ടീഷ് ആരോപണം ശര്‍മ നിഷേധിച്ചത്. കൊവിഷീല്‍ഡിന് അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പ്രശ്‌നം ബ്രിട്ടന്‍ പരിഹരിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ലോകാരോഗ്യ സംഘടന പറയുന്ന അതേ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൊവിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, അന്താരാഷ്ട്ര സിവില്‍ ആവിയേഷന്‍ ഓര്‍ഗനൈസേഷനുമായി സംസാരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് യുകെ ഹൈക്കമ്മീഷന്‍ തന്നെ സന്ദര്‍ശിച്ചിരുന്നെന്നും അവര്‍ക്ക് പ്രശ്‌നങ്ങള്‍ വിശദമാക്കി നല്‍കിയിട്ടുണ്ടെന്നും ശര്‍മ പറഞ്ഞു.

സാങ്കേതിക ടീമുമായി മറ്റൊരു ചര്‍ച്ചയും നടന്നതായി അദ്ദേഹം പറഞ്ഞു.

പുതുക്കിയ ഗൈഡ് ലൈന്‍ പ്രകാരം ആസ്ട്രസെനക്ക കൊവിഷീല്‍ഡ്, ആസ്ട്രസെനക്ക വക്‌സെവ്രിയ, മോഡേണ്‍ തക്കെഡ തുടങ്ങി നാല് വാക്‌സിനുകള്‍ക്കാണ് ബ്രിട്ടന്‍ അനുമതി നല്‍കിയിരിക്കുന്നത്.

വാക്‌സിനുമായി ബന്ധപ്പെട്ടല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നകാരണമെന്നും യുകെ ഹൈക്കമ്മീഷന്‍ പറയുന്നു. ഇന്ത്യയില്‍ കൊവിന്‍ ആപ്പാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഒക്ടോബര്‍ 4 രാവിലെ 4 വരെ അംഗീകൃത പൊതുജനാരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വാക്‌സിന്‍ എന്നാണ് നിയമം പറയുന്നത്. അതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്് പ്രശ്‌നം കാണിക്കുന്നതെന്നാണ് വിശദീകരണം.

Next Story

RELATED STORIES

Share it