പാനൂര്‍ കൊളവല്ലൂരില്‍ വന്‍ ബോംബ് വേട്ട; കണ്ടെത്തിയത് 18 നാടന്‍ ബോംബുകള്‍

കൊളവല്ലൂര്‍ എസ്.ഐ ബി രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കല്‍ ക്വാറി ഭാഗത്തു നിന്നും ബോംബുകള്‍ കണ്ടെത്തിയത്.

പാനൂര്‍ കൊളവല്ലൂരില്‍ വന്‍ ബോംബ് വേട്ട;  കണ്ടെത്തിയത് 18 നാടന്‍ ബോംബുകള്‍
പാനൂരിനടുത്ത് കൊളവല്ലൂരില്‍ വന്‍ ബോംബ് വേട്ട. 18 നാടന്‍ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂര്‍ എസ്.ഐ ബി രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കല്‍ ക്വാറി ഭാഗത്തു നിന്നും ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബുകള്‍ അടുത്തിടെ നിര്‍മിച്ചതാണെന്നാണ് സൂചന. ബോംബ് നിര്‍മാണ കേന്ദ്രവും ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. വാഹന സൗകര്യം പോലും ഇല്ലാത്ത, എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലമാണിത്. അനധികൃത ക്വാറികള്‍ ഏറെയുള്ളതിനാല്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള വെടിമരുന്നുള്‍പ്പടെ ഇവിടെ സുലഭമായി ലഭിക്കുന്നുണ്ട്. കൊളവല്ലൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ പോലിസ് ജീപ്പ് തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവ കൊളവല്ലൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. ബോംബുകള്‍ പിടികൂടിയതറിഞ്ഞ് തലശേരി എ.എസ്.പി അരവിന്ദ് സുകുമാരന്‍, പാനൂര്‍ സി.ഐ വി വി ബെന്നി എന്നിവര്‍ സ്ഥലത്തെത്തി.അഡീ എസ് ഐ രാജന്‍, ഡോംഗ് സ്‌ക്വാഡ് എസ്.ഐ ഫ്രാന്‍സിസ്, എ.കെ ഗിരീഷ്, കെ.സുകേഷ്, പി അഷ്‌റഫ്, സി ബൈജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top