Latest News

ബോളിവുഡ് ഗായകന്‍ കെ കെയെ മുംബൈയില്‍ സംസ്‌കരിച്ചു

ബോളിവുഡ് ഗായകന്‍ കെ കെയെ മുംബൈയില്‍ സംസ്‌കരിച്ചു
X

മുംബൈ: പ്രമുഖ ഗായകന്‍ കെ കെ എന്ന പേരില്‍ പ്രശസ്തനായ കൃഷ്ണകുമാര്‍ കുന്നത്തിനെ മുംബൈയില്‍ സംസ്‌കരിച്ചു. പാര്‍ക്ക് പ്ലാസ അപ്പാര്‍ട്ട്‌മെന്റിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വെര്‍സോവ ഹിന്ദു ശ്മശാനത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംസ്‌കാരം നടന്നത്. നിരവധി ആരാധകരും കുടുംബാഗങ്ങളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

കൊല്‍ക്കത്തയില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീണാണ് കെ കെ(53)യുടെ അന്ത്യം. ബോളിവുഡിലെ പ്രശസ്ത ഗായകനായ കെകെ 3500ഓളം ജിംഗിളുകളും ആലപിച്ചിട്ടുണ്ട്. സംഗീതത്തില്‍ വ്യവസ്ഥാപിതമായ പരിശീലനം നേടിയിട്ടില്ല. നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്.

തൃശൂര്‍ സ്വദേശിയായ കൃഷ്ണ കുമാര്‍ കുന്നത്ത് കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Next Story

RELATED STORIES

Share it