യുകെയില്‍ കൊല്ലപ്പെട്ട നഴ്സിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: യുകെയില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയായ നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ബ്രിട്ടനില്‍നിന്നുള്ള വിമാനത്തില്‍ ഇന്ന് രാവിലെയെത്തിച്ച മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഒരുമണിയോടെ സംസ്കരിക്കും. യുകെയിലെ കെറ്ററിങ് എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ അഞ്ജു (40) മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 16ന് അഞ്ജു ജോലി സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്.
വീട്ടുകാരുടെ ഫോണ്‍കോള്‍ എടുക്കാതെ വന്നപ്പോള്‍ ബന്ധുക്കള്‍ യുകെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലിസ് വാതില്‍ കുത്തിത്തുറന്നപ്പോള്‍ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയായ സാജുവിനെ യുകെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
RELATED STORIES
11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT