- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായി ഭിന്നിച്ചതാണ്

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായി ഭിന്നിച്ചതാണ്. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ പാലക്കാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാര്‍ മത്സരിച്ച് വിജയിച്ച കൊപ്പം വാര്‍ഡില്‍ ബി ജെ പിക്ക് 470 വോട്ടും സിപിഎമ്മിന് 372 വോട്ടും കോണ്‍ഗ്രസിന് 431 വോട്ടുമാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസും സിപിഎം ധാരണയുണ്ടായിരുന്നെങ്കില്‍ ചുരുങ്ങിയത 333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മതേതര മുന്നണിക്ക് കൃഷ്ണകുമാറിനെ തോല്‍പ്പിക്കാമായിരുന്നു. മേപ്പറമ്പ് വാര്‍ഡില്‍ ബി ജെ പി ജയിച്ചത് 786 വോട്ടുകള്‍ നേടിയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 458 വോട്ടുകള്‍. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 490 വോട്ടുകള്‍. ഒന്നിച്ചു നിന്നിരുന്നെങ്കില്‍ 948 വോട്ടുകള്‍ നേടി 162 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു.
ഒലവക്കോട് സെന്‍ട്രല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 765 വോട്ടുകളാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസിന് 590 ഉം ഇടതു സ്വതന്ത്രന് 372ഉം വോട്ടുകള്‍ നേടി. ഇവിടെയും ഒന്നിച്ചു നിന്നാല്‍ മതേതര വോട്ടുകളിലൂടെ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു. പള്ളിപ്പുറം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത് 557 വോട്ടുകള്‍ നേടിയാണ്. കോണ്‍ഗ്രസിന് 457 ഉം ഇടത് സ്വതന്ത്രന് 322 ഉം വോട്ടുകളാണ് ലഭിച്ചത്. തോണിപ്പാളയം വാര്‍ഡില്‍ ബി ജെ പി ക്ക് ലഭിച്ചത് 709 വോട്ടുകള്‍. കോണ്‍ഗ്രസിന് 273, ഇടത് സ്വതന്ത്രന് 437, മറ്റൊരു മതേതര സ്വാതന്ത്രന് 69 എന്നീ നിലയിലാണ് വോട്ടുകള്‍. ഒന്നിച്ച് നിന്നിരുന്നെങ്കില്‍ ഈ വാര്‍ഡുകളിലും ബിജെപിയെ ബഹുദൂരം പിന്നിലാക്കാനും പാലക്കാട് നഗരസഭയുടെ ഭരണം സംഘപരിവാറിന്റെ കൈകളില്‍ എത്തുന്നത് തടയാനുമാകുമായിരുന്നു.
ഇനി നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ അവസ്ഥയാണ് വരാന്‍ പോകുന്നത്. എല്ലാ വാര്‍ഡുകളിലും ഇടത് വലത് സ്ഥാനാര്‍ഥികള്‍ക്കായി മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന അവസ്ഥ നിലനില്‍ക്കുന്നതിനിടയില്‍ തന്നെ ചിലയിടങ്ങളില്‍ വിമത സ്ഥാനാര്‍ഥികള്‍ അവസാന പ്രതീക്ഷയും ഇല്ലാതെയാക്കുന്നുമുണ്ട്. 24ാം വാര്‍ഡ് കുന്നത്തൂര്‍മേട് സൗത്തില്‍ നിന്ന് കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ജില്ല കണ്‍വീനറുമായ പി. ബാലഗോപാല്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കൂടിയായ എഫ്.ബി. ബഷീര്‍ വിമതനായി മത്സരരംഗത്തുണ്ട്. 11ാം വാര്‍ഡ് കല്ലേപ്പുള്ളിയില്‍ വിമതനായി പത്രിക നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ ഡി.സി.സി ജനറല്‍സെക്രട്ടറി കെ. ഭവദാസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തുന്നു. പി.ജി. ജയപ്രകാശാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നഗരസഭയില്‍ യു.ഡി.എഫുമായി സഖ്യമില്ലാത്ത വെല്‍ഫയര്‍പാര്‍ട്ടിക്ക് വാര്‍ഡ് 32 വെണ്ണക്കര സൗത്തില്‍ എം. സുലൈമാനാണ് സ്ഥാനാര്‍ഥി. യു.ഡി.എഫിനായി ലീഗ് നേതാവ് ടി.എ. അബ്ദുല്‍ അസീസും വാര്‍ഡില്‍ ജനവിധി തേടുന്നു. യു.ഡി.എഫ് പരമ്പരാഗതമായി കൈവശം വച്ച വാര്‍ഡ് കഴിഞ്ഞ തവണയാണ് വെല്‍ഫയര്‍പാര്‍ട്ടി പിടിച്ചെടുത്തത്. 51 വാര്‍ഡുകളിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍.ഡി.എ മത്സരിക്കുന്നത്. യു.ഡി.എഫ് 51 സീറ്റില്‍ മത്സരംഗത്തുണ്ട്. ഇടതുമുന്നണി 52 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















