Latest News

മമ്മൂട്ടിയെ ബിജെപി സംസ്ഥാന നേതാക്കള്‍ വീട്ടില്‍ ചെന്ന് ആദരിച്ചു

മമ്മൂട്ടിയെ ബിജെപി സംസ്ഥാന നേതാക്കള്‍ വീട്ടില്‍ ചെന്ന് ആദരിച്ചു
X
കോഴിക്കോട്: അഭിനയജീവിതത്തിന്റെ അമ്പതാം വര്‍ഷത്തിലെത്തിയ മമ്മുട്ടിയെ ബിജെപി സംസ്ഥാന നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു. മമ്മൂട്ടിയെ പൊന്നാട അണിയിക്കുന്ന ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അഭിനയ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികം പണം മുടക്കി സര്‍ക്കാര്‍ ആഘോഷമാക്കേണ്ട എന്ന മമ്മൂട്ടി പറഞ്ഞിരുന്നു.


കഴിഞ്ഞയാഴ്ചയായിരുന്നു മമ്മൂട്ടി സിനിമാപ്രവേശത്തിന്റെ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ഇത് ആഘോഷമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ പണം മുടക്കി ആഘോഷിക്കേണ്ടതില്ല എന്നും തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി മറുപടി നല്‍കിയിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കൊവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്.





Next Story

RELATED STORIES

Share it